2013, ജനുവരി 13, ഞായറാഴ്‌ച

ഇക്കൊല്ലത്തെ പ്രവാസി ഭാരത്‌ ദിവസവും കഴിഞ്ഞു. കൊല്ലങ്ങളായി നടത്തുന്ന മാമാങ്കം .കോടിക്കണക്കിനു രൂപ ചിലവാക്കി ഗവന്മെണ്ട് നടത്തുന്ന ഈമാമാങ്കം ഇതിനു മുമ്പും കഴിഞ്ഞുപോയി  വളരെ കെന്കെമമായിതന്നെ !.എന്നിട്ട് സാധാരണ പ്രവാസിക്ക് എന്ത് മെച്ചമാനുന്ടായത് ?..അവനോ കുടുംബത്തിനോ അതല്ല നാട്ടുകാര്‍ക്കോ വല്ല മെച്ചവും കിട്ടിയതായി അറിവില്ല .കോരന് കഞ്ഞി കുമ്പിളില്‍ തന്നെ .!..ഈ  മാമാങ്കത്തില്‍ സാധാരണ പ്രവാസിയുടെ ഏതെങ്കിലും വ്യക്തികള്‍ പങ്കെടുത്തതായി അറിയില്ല ......................................................അമേരിക്കയിലും യൂരൊപ്പിലുമൊക്കെ  സ്ഥിരതാമസമാക്കിയ മുതലാളിമാരും ഗള്‍ഫിലുള്ള പണക്കാരും ഒക്കെയാണ് ഇതിന്‍ടെയൊക്കെ ഉപയോക്താക്കള്‍ .

കോടിക്കണക്കിനു രൂപ ചിലവാക്കി നടത്തുന്ന ഈ പരിപാടി രാഷ്ട്രീയക്കാര്‍ക്ക് ഗുണമുള്ള ചില മുതലാളിമാര്‍ക്ക് വേണ്ടി അവരുടെ ഗുണത്തിനും,പ്രശ്നങ്ങള്‍ക്കും വേണ്ടി മാത്രം ഉള്ളതാണെന്ന് തോന്നുന്നു .?.അവിടെ നടക്കുന്നതെന്താണ്  ?

.രാഷ്ട്രീയക്കാര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് ഇന്ത്യയിലെ ബഹുമോന്നത പദവികളും മറ്റ് സമ്മാനങ്ങളുംകൊടുക്കുക അങ്ങനെ അവരെ കൂടെ നിര്‍ത്തുക എന്നുള്ളത് മാത്രമാണ് .പണമാണല്ലോ വലുത് അവരുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും മറ്റ്സംഭാവനകളും കിട്ടണമെങ്കില്‍ അവരെ കൂടെ  നിര്‍ത്തേണ്ടത് ആവശ്യമാണ് .അതിന് ഓരോ കൊല്ലവും  ഓരോരുത്തരെ തിരഞ്ഞ് സമ്മാനങ്ങള്‍ കൊടുക്കുക !അവരെ കൂടെ ഉറപ്പിച് നിര്‍ത്താന്‍ ഇതൊക്കെ ആവശ്യമാണ് എന്നുള്ളത് രാഷ്ട്രീയക്കാര്‍ക്കറിയാം .ഇത്ര മാത്രമേ പ്രത്യക്ഷത്തില് ഉള്ളു എന്നാണു തോന്നുന്നത്    ഇതിന്ന് വേണ്ടി പ്രധാനമന്ത്രിയും ,പ്രസിടെണ്ടും മറ്റു മന്ത്രിമാരുമൊക്കെ വരുമ്പോള്‍ ഉള്ളചിലവ് ഊഹിക്കാവുന്ന്ദെ ഉള്ളു ?..ഈ കാശ് കൊണ്ട് എക്സിറ്റില്‌ വരുന്നവര്‍ ,രോഗികള്‍, മറ്റു പാവപ്പെട്ട പ്രവാസികള്‍ഇത് പോലുള്ളവര്‍ക്ക്  വേണ്ടി ചിലവഴിക്കുകയാണെങ്കില്‍ അത് കൊണ്ട് കാര്യമുണ്ട്  ..അതെങ്ങനെ ഇതുപോലുള്ള പരിപാടികള്‍ നടത്തുമ്പോളല്ലേ പലതും അടിച് മാറ്റാന്‍ പറ്റുകയുള്ളു ?....................................എന്നിട്ടോ അവസാനം പ്രധാനമന്ത്രി പോവുന്ന സമയത്ത് ഇനി ആര്‍കും പരാതിയൊന്നും വേണ്ട എന്നാ നിലക്ക് ഒരു പ്രക്യാപനവും നടത്തി ഇന്ധന വില ദിവസം കൂട്ടും എന്ന് !..കാരണം ഇന്ത്യയിലെ വില ലോക നിലവാരതിലെതിയിട്ടില്ല എന്നു .. ..ഇന്ദ്യയിലല്ലാതെ വേറെ എവിടെയാണ് ഇത്രയും വിലയുള്ളത്?..............പെട്രോളിയം കമ്പനികള്‍ക്ക് എപ്പോഴും നഷ്ടമാണ് ,അങ്ങനെയെങ്കില്‍ ഒരുകമ്പനിയും ഇത് വരെ അടച് പൂടിയതായി കേട്ടിട്ടില്ലല്ലോ ?പെട്രോളിയം കമ്പനിയിലെ ജോലിക്കാരുടെ ശമ്പളം ,മറ്റു ആനുകൂല്യങ്ങളും ധൂര്‌തും ലക്ഷക്കണക്കിലാണ് !.ചിലവ് കുറക്കാന്‍ കമ്പനി തയ്യാറല്ല ..അതുകൊണ്ട് ഇനി പച്ചകറിക്കും മീനിനുമൊക്കെ ഉള്ളപോലെ  ദിവസം വിലകൂട്ടാനാണ് തീരുമാനംഓരോ ദിവസം ഓരോവില !.. ഇങ്ങനെ പോയാല്‍ പ്രവാസി മാത്രമല്ല സാധാരണക്കാരുടെ നില എന്താവും ?...അടിപോളിലൈനില്‍ {എ .പി .എല്‍ }ജീവിക്കുന്നവനാളല്ലോ പ്രവാസി എന്നാണല്ലോ വെപ്പ് അത് കൊണ്ട് അവന്‍ റേ ഷന്‍ കാര്‍ഡിലില്ല ,മറ്റു ആനുകൂല്യങ്ങളും ഇല്ല .ഈ ലവലില്‍ പോയാല്‍ പ്രവാസി എവിടെ എത്തും ?....നടപ്പ് വര്‍ഷം എട്ട് ശതമാനം വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചു കൊണ്ടാണ് വില കൂട്ടുന്നത് എന്നാണു അഹലു വാലിയ പറയുന്നത് .ആരുടെ വളര്‍ച്ചയാണ് ഉദ്ദേശിക്കുന്നത് ?റിലയന്‍സ് ,ടാറ്റ ,ഗൊയങ്കെമാരുടെതോ ?.....അല്ലാതെ ഇതുവരെ ഈ സര്താര്‍ജിമാരുടെ എക്നൊമിക്സ് കൊണ്ട് സാധാരണക്കാരന്‍ രക്ഷപ്പെട്ട് കാണാത്തത് കൊണ്ട്ചോതിക്കുകയാണേ   ?..........